Sunday 25 March 2012

ആദ്യ പ്രണയം

പ്രണയം ഒരു അനുഭൂതിയാണ്........ അതിലെ ആനന്ദം നുകരാന്‍ ഓരോ മനസ്സും വെമ്പല്‍ കൊള്ളുന്നുണ്ട്.. എന്നാല്‍ മറി കടക്കാന്‍ കഴിയാത്ത ചില കെട്ടുപാടുകള്‍  മാര്‍ഗതടസ്സം സൃഷ്ടിക്കുമ്പോള്‍ വേണ്ടാന്ന് വെയ്ക്കപ്പെടുന്ന ആ ബന്ധങ്ങള്‍..... നനുത്ത സുഖമുള്ള നോവായി പിന്നീട് ഓര്‍മകളില്‍ നിറയുമ്പോള്‍ .. പലരും ചിന്തിക്കാറുണ്ട്.. അന്നെനിക്ക് ഒരിത്തിരി മനധൈര്യം ഉണ്ടായിരുന്നെങ്കില്‍ അവളോട്/ അവനോട് ഞാന്‍ തുറന്നു പറഞ്ഞേനെ.. എന്‍റെ മനസ്സ് അവന്‍/ അവള്‍........ ക്കായി വിതുമ്പുകയായിരുന്നു എന്ന്... എന്നാല്‍ ഈ വൈകിയ വേളയില്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ ശരിക്കും മനസ്സൊന്നു തുടി കൊട്ടാറില്ലേ.. അവരെ കുറിച്ച് ഒന്നറിയാന്‍ വീണ്ടും ആഗ്രഹം തോന്നാറില്ലേ ....
ചിലപ്പോള്‍ തോന്നാറുണ്ട്...ആരോ പറഞ്ഞ പോലെ.......
 ... ..അതെല്ലാം.. ഒരു infactuation മാത്രം ആയിരുന്നെന്ന് ...... അങ്ങിനെ വിളിക്കാനാണ് ഇപ്പോള്‍ ഇഷ്ടം.. എന്നാലും ആദ്യ പ്രണയം തോന്നിയ ആ വ്യക്തിയോട്... infactuationil അപ്പുറം... തോന്നിയ ആ വികാരം...അതിനെ എന്ത് വിളിക്കും.. പ്രതികൂല സാഹചര്യം നിമിത്തം അടുക്കനാവാതെ പോയ ആ പ്രണയത്തിന്റെ സാക്ഷ്യപത്രം എന്നും.. എന്നെന്നും...മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ ജീവന്റെ തുടിപ്പ്  ഉള്ള കാലമത്രയും ഉണ്ടാവും... നിറം മങ്ങാത്ത ഒരോര്‍മ്മതന്‍ ഏടായി.........