Tuesday 25 November 2014

എന്റെ വിനീതകുട്ടിക്ക്.....

നിനക്കെന്നെയോ എനിക്ക് നിന്നെയോ നേരിട്ടറിയില്ല ....
എന്നിട്ടും എന്റെ മനസ്സ് നിന്റെ വിയോഗത്തില്‍ തളര്‍ന്നു പോവുന്നു....
കണ്ണുകളില്‍ ദുഃഖം നിറയുന്നു
വാക്കുകള്‍ ഇടറി പോവുന്നു.....
എന്ത് മൊഴിയണമെന്നറിയില്ല ....
ഈ വിണ്ണിലെന്‍ ജീവനടര്‍ന്നു വീഴും വരെ നിനക്ക് മോക്ഷം കിട്ടാനായ്
പ്രാര്‍ത്ഥിക്കാം..............

Wednesday 30 October 2013

നിനക്കായ് ...

ഇനി എത്ര നാളുകള്‍ കാത്തിരിക്കണം....
ഞാന്‍ നിന്റെതും നീ എന്റെതുമാകുവാന്‍...


Wednesday 2 October 2013

വേര്‍പാട്‌

ഇന്നെന്റെ മനസ്സിലൊരുചെറുനാളമായ് നിനോര്‍മ്മകള്‍ ജ്വലിക്കവേ...
അന്തരംഗം മിടിക്കുന്നു നിന്‍ സാമീപ്യത്തിനായ്.......

Sunday 29 September 2013

എഴുതുവാനേറെയുണ്ടെങ്കിലും കൈയും മനസ്സും ഏകാഗ്രയുടെ ചട്ടകൂടില്‍
നിന്നറിയാതെ വഴുതിമാറുകയാണോ...
വേണമൊരിത്തിരി നേരം നിനക്കായ്.... ഇവിടെ എന്റെ വിരല്‍തുമ്പിനാല്‍
രണ്ടക്ഷരം കുറിച്ചീടാന്‍
പടി ഇറങ്ങി പോയ പല സൌഹൃദങ്ങളും ഇന്നെന്റെ ഹൃദയത്തിലെവിടെയോ ഒരു നോവായ് പടരുന്നു....
ഒരിത്തിരി കാലം പിറകോട്ട് സഞ്ചരിക്കാനാവുമെങ്കില്‍..
പോയേനെ ഞാന്‍ എന്റെ പൊയ്പോയ ആ നല്ല നാളുകള്‍ തേടി....

Tuesday 27 August 2013

പുതുനാമ്പ്

 ഒരു നവയുഗത്തിന്‍ പുതുമുകുളമിതാ  വിടരുകയായ്‌...
......
ഇനിയെന്‍ നാളുകള്‍ നിന്നോടൊപ്പം........
 നിന്‍ കയ്യിലെന്‍ കൈ കോര്‍ത്ത്‌ നടന്നു തീര്ക്കാമൊരുമിച്ചീ ജീവിതയാത്ര.....

കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി....
കൊതിതീരും വരെ സ്നേഹിചീഭൂവില്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍കൊന്നിച്ചു  ജീവന്‍ പകരാം......


Tuesday 20 August 2013

പ്രിയ വായനക്കാരെ... ഞാന്‍ ഒരു കാര്യം അറിയിച്ചോട്ടെ..
ഞാന്‍ ഇവിടെ കുത്തികുറിക്കുന്ന പലതും ആരെയും ഉദ്ദേശിച്ചല്ല എഴുതുന്നത്‌...
പലയിടത്ത് നിന്നും കിട്ടുന്ന തുണ്ടും മുറിയും വെച്ച് എന്റെ ഭാവനയില്‍ വിരിയുന്ന കാര്യങ്ങള്‍ എന്റെ ശൈലിയില്‍ ഞാന്‍ കോറിയിടുന്നു എന്ന് മാത്രം.... ആര്‍ക്കെങ്കിലും അതില്‍ എന്തെങ്ങിലും വിഷമം നേരിടുകയാണെങ്കില്‍ എന്നോട് പറയണം... 

ആരെയും വേദനിപ്പിക്കാന്‍ ഒട്ടും ആഗ്രഹാമില്ലെനിക്ക്....