Friday 5 April 2013

പ്രിയപ്പെട്ട വായനക്കാരെ..

ഞാന്‍ ഒരു സത്യം നിങ്ങളെ അറിയിച്ചോട്ടെ......
ഈ ബ്ലോഗില്‍ എഴുതി കൂട്ടുന്ന ഓരോ സൃഷ്ടികളും ചുമ്മാ നേരമ്പോക്കാണ്...ഇത് വായിച്ചു നിങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നതില്‍ അതിയായ വിഷമം എനിക്കുണ്ട്... 

എന്നാലും ഈ ബ്ലോഗ്‌ നിങ്ങള്‍ക്ക് ചിലത് കാണിച്ചു തരും .. ഒരുതരം വെളിച്ചം വീശല്‍.......................
            എങ്ങിനെ ഒക്കെ ഒരു സൃഷ്ടി ഉണ്ടാവരുത് എന്നതിനെ പറ്റി.... അതോര്‍ക്കുമ്പോള്‍ എനിക്ക് കൃതാര്‍ത്ഥത  ഉണ്ട്.... ഞാന്‍ പറഞ്ഞത് സത്യമല്ലേ......................!!!!!!!!!!!!!


സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു പിശുക്കി ആണുട്ടോ.... നോട്ടുപുസ്തകത്തിലെ പേജ് നശിപ്പിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ഇവിടെ എഴുതുന്നത്‌......... 
ഇവിടെ ആവുമ്പോള്‍..... എപ്പോ വേണേലും ഇഷ്ടം ആയില്ലേല്‍ മായ്ച്ചും കളയാം... എഡിറ്റ്‌ ചെയ്യാനും എളുപ്പം.......(ഇത് വായിച്ചാല്‍ തോന്നും ഞാന്‍ ഏതോ വലിയ സാഹിത്യകാരി ആണെന്ന്)... വിചാരങ്ങള്‍ക്ക്‌ എന്തിനാ കുറവ് വരുത്തുന്നത് അല്ലെ... 
  
നല്ല നല്ല സൃഷ്ടികള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും ഒരുപാടൊരുപാട്  ആഗ്രഹം തോന്നാറുണ്ട്... നല്ല ഒരു എഴുത്തുകാരി ആവണമെന്ന്.... പക്ഷെ.... പലപ്പോഴും എഴുതാന്‍ തുടങ്ങുബോള്‍... മനസ്സ് ആകെ ശൂന്യമായി പോവുകയാണ്.... എഴുതി തുടങ്ങിയ പലതും തുടക്കത്തില്‍ തന്നെ ഒടുങ്ങി പോവുന്നു...

ഇനി കുറച്ചു ശ്വാസം വിടട്ടെ.... ഇത്രേം എഴുതിയപ്പോള്‍ ഒരു ക്ഷീണം...

ആ അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്.. ഇവിടെ എഴുതികൂട്ടുന്നത്‌ വായിച്ചും  എന്നെ നാല് തെറിയും പറഞ്ഞും  വെറുതെ സമയം കളയുന്നതില്‍ എനിക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഒരിത്തിരി ഉണ്ട്... എന്നെ തെറി പറയുന്നതിലല്ല , മറിച്ചു നിങ്ങളുടെ സമയം കളയുന്നതില്‍  ......... അത്രയെ ഉള്ളു......!!!!!!!

Thursday 4 April 2013

സാന്ത്വനം

അറിയുമായിരുന്നില്ല ഈ വാക്കിന്‍ പൊരുള്‍ നിന്നെ-
കണ്ടുമുട്ടുന്നതിനു മുന്‍പ് വരെ...

വിട

എത്രയോ കാതങ്ങള്‍തന്നകലമറിയുന്നു  ഞാ-
നിന്നു നിന്നരികെയിരിക്കായാണെങ്കിലും....
നിസ്സഹായതതന്‍ മൂടുപടത്തിനുള്ളിലോളിപ്പിച്ച
മുഖവുമായി...
വിട ചൊല്ലാതെ ചൊല്ലി പിരിഞ്ഞു പോവട്ടെ
ഇനിയൊരു നാളേക്ക് കാത്തു നില്‍ക്കാതെ......

Monday 1 April 2013

നിനക്കായ്

ഇല്ല ഇനി ഒരു മഴക്കാലവും വസന്തവും പിന്നെ
ഓര്‍മയില്‍ സൂക്ഷിക്കാനൊരു പുതു ദിവസവും..
വേദന തിന്നുവാന്‍ വിധിക്കപ്പെട്ട ഈ പാഴ് ജീവനിന്‍-
വരുംനാളുകള്‍ - 
ചുടലതന്‍ സ്വപ്നവും പേറി തീരവേ...
എന്നെ മാത്രം സ്വപ്നം കണ്ടു.. എന്റെ ജീവിതത്തിന്‍ ഭാഗമാകുവാനായ്
നീ നഷ്ടപെടുത്തിയ ആ നല്ല കാലം ...
ഇനി എങ്ങിനെ ഞാന്‍ പ്രിയേ തിരിച്ചു നല്‍കും..