Tuesday 23 July 2013

പറയുവാനേറെയുണ്ടിനിയും നിന്നോടെനിക്ക്‌....
കേള്‍ക്കുവാന്‍ നീയെന്നരികിലുണ്ടെങ്കില്‍....

Sunday 21 July 2013

ആശകളും മോഹങ്ങളും എല്ലാമൊരു പാഴ്സ്വപ്നമായ് മാറിയ ഈ
നിമിഷത്തില്‍...
വിടവാങ്ങുകയാണ്..... ആരോടും പരിഭവമില്ലാതെ... പിണക്കമോ പരാതിയോ ഇല്ലാതെ...
 എന്നെന്നും നിനക്ക് നന്മകള്‍  മാത്രം ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്.....

Thursday 18 July 2013

എന്റെ ഹൃദയത്തില്‍ ഞാന്‍ കാത്തുവെച്ച ഒരു പൂവുണ്ടായിരുന്നു
മധുരമാം പ്രണയത്തിന്‍ മന്ദഹാസവും പരിമളവും ഉള്‍ക്കൊണ്ട ഒരു പൂവ് ....
ഇന്നത്‌ കരിഞ്ഞുണങ്ങി കഴിഞ്ഞകാലത്തിന്‍ ഓര്‍മയുടെ പ്രതീകമായ്
എന്നില്‍ ചെറിയ ഒരു നോവ്‌ പടര്‍ത്തി നിലനില്‍ക്കുമ്പോള്‍
ഞാന്‍ അറിയാതെ... എന്റെ മനസ്സ് ഇന്നും തുടി കൊട്ടുകയാണ്....
ഒന്ന് കൂടി ആ പൂവിനു പുതു ജീവന്‍ കിട്ടുവാനായി......................