Sunday 29 September 2013

എഴുതുവാനേറെയുണ്ടെങ്കിലും കൈയും മനസ്സും ഏകാഗ്രയുടെ ചട്ടകൂടില്‍
നിന്നറിയാതെ വഴുതിമാറുകയാണോ...
വേണമൊരിത്തിരി നേരം നിനക്കായ്.... ഇവിടെ എന്റെ വിരല്‍തുമ്പിനാല്‍
രണ്ടക്ഷരം കുറിച്ചീടാന്‍
പടി ഇറങ്ങി പോയ പല സൌഹൃദങ്ങളും ഇന്നെന്റെ ഹൃദയത്തിലെവിടെയോ ഒരു നോവായ് പടരുന്നു....
ഒരിത്തിരി കാലം പിറകോട്ട് സഞ്ചരിക്കാനാവുമെങ്കില്‍..
പോയേനെ ഞാന്‍ എന്റെ പൊയ്പോയ ആ നല്ല നാളുകള്‍ തേടി....