Thursday 13 September 2012

കാത്തിരിപ്പ്‌

വയ്യ ഇനിയും മനസ്സിനെ വെറുതെ നോവിക്കാന്‍ .....................   ഒരുപാടു ഇരുന്നു ആലോചിച്ചു. ശരിയും തെറ്റും ജീവിതത്തിന്‍റെ തുലാസില്‍ വെച്ച് അളന്നപ്പോഴും  ശരിയായ ഉത്തരത്തിനു വേണ്ടി പരതുകയായിരുന്നു.. ആര്‍ക്കോ വേണ്ടി മുന്‍പില്‍ തുറന്നു കിട്ടിയ ആ മധു ചഷകം തട്ടി തെറിപ്പിച്ചപ്പോള്‍ (ഒരിത്തിരി നോവോടെ) .. അറിഞ്ഞിരുന്നില്ല ഇത്ര മാത്രം സ്നേഹം എന്റെ മനസ്സില്‍ നിനക്കായ് കാത്തു വെച്ചിരുന്നെന്നു.. ആ ഹൃദയത്തിലെ വേദന എനിക്കറിയമായിരുന്നിട്ടും നിസ്സഹായതയുടെ മൂടുപടം കൊണ്ട് ഞാന്‍ എന്നെ തന്നെ ഇരുട്ടിലാക്കി.. ഇന്നോ.. എന്തിനു വേണ്ടിയാണു ഞാന്‍ അങ്ങിനെ ചെയ്തത്... അന്ന് ഞാന്‍ നിരത്തിയ ആ ന്യായീകരണങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍................  ......................................................ഒരു വിഡ്ഢിയുടെ വിഡ്ഢിത്തമെന്നെ അതിനെ വിളിക്കാനാവു... എന്തിനേറെ ...........................


വീണ്ടും ഒരു അവസരം കൂടി എനിക്കായ് തുറക്കുമോ..കാത്തിരിക്കാം... ആ നല്ല നാളിനായ് .. ഒരിക്കലും ഉണ്ടാവിലെന്നറിയാമെങ്കിലും..........

2 comments: