Tuesday 27 August 2013

പുതുനാമ്പ്

 ഒരു നവയുഗത്തിന്‍ പുതുമുകുളമിതാ  വിടരുകയായ്‌...
......
ഇനിയെന്‍ നാളുകള്‍ നിന്നോടൊപ്പം........
 നിന്‍ കയ്യിലെന്‍ കൈ കോര്‍ത്ത്‌ നടന്നു തീര്ക്കാമൊരുമിച്ചീ ജീവിതയാത്ര.....

കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി....
കൊതിതീരും വരെ സ്നേഹിചീഭൂവില്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍കൊന്നിച്ചു  ജീവന്‍ പകരാം......


Tuesday 20 August 2013

പ്രിയ വായനക്കാരെ... ഞാന്‍ ഒരു കാര്യം അറിയിച്ചോട്ടെ..
ഞാന്‍ ഇവിടെ കുത്തികുറിക്കുന്ന പലതും ആരെയും ഉദ്ദേശിച്ചല്ല എഴുതുന്നത്‌...
പലയിടത്ത് നിന്നും കിട്ടുന്ന തുണ്ടും മുറിയും വെച്ച് എന്റെ ഭാവനയില്‍ വിരിയുന്ന കാര്യങ്ങള്‍ എന്റെ ശൈലിയില്‍ ഞാന്‍ കോറിയിടുന്നു എന്ന് മാത്രം.... ആര്‍ക്കെങ്കിലും അതില്‍ എന്തെങ്ങിലും വിഷമം നേരിടുകയാണെങ്കില്‍ എന്നോട് പറയണം... 

ആരെയും വേദനിപ്പിക്കാന്‍ ഒട്ടും ആഗ്രഹാമില്ലെനിക്ക്.... 

Monday 19 August 2013

മരണം എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു...........

 അവളെ ഞാന്‍ എന്റെ ജീവിതത്തില്‍ പല തവണ സ്വപ്നം കണ്ടിട്ടുണ്ട്............പക്ഷെ ..

പ്രിയപ്പെട്ടവരേ എന്നില്‍ നിന്നവളകറ്റിയപ്പോള്‍ മുതല്‍ അവളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി......

 എന്നാല്‍

... എന്റെ ജീവിതത്തില്‍ എനിക്ക് ദുഃഖം സമ്മാനിചു പലരും കടന്നു പോയിട്ടുണ്ട്....

അവരെ ഞാന്‍ അറിയാതെ അറിയാതെ വീണ്ടും വീണ്ടും സ്നേഹിക്കുകയാണ്............
എന്നെ ഒരുപാടു വേദനിപ്പിച്ചവരായിട്ടും....

............. എന്തെ എനിക്കവരെ വെറുക്കാനാവുന്നില്ല..

മരണത്തെ വെറുത്ത പോലെ.....
ജീവിതം ചിലപ്പോള്‍ അങ്ങിനെ ആണ്... പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലതും കൈവെള്ളയിലൂടെ ഒലിച്ചു പോവുന്നത് നോക്കി നിസ്സഹായതയോടെ വെറുതെ   നില്‍ക്കേണ്ടി വരും....

അന്നേരം.......

ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ചെറുക്കാനാവാതെ.....
ആരോടും പരിഭവവും പരാതിയും പറയാനാവാതെ...
എല്ലാവരില്‍ നിന്നും അകന്നു മാറി...... ഇരിക്കാന്‍ തോന്നുന്ന വേളയില്‍

 ആശ്രയം തേടുന്നത് ... എന്നും പ്രാര്‍ത്ഥിക്കുന്ന നമ്മുടെ ആരധനാമൂര്‍ത്തികളില്‍ ആണ്.......

സങ്കടങ്ങളും, വിഷമങ്ങളും കൊണ്ട് മൂടികെട്ടിയ മനസ്സിന്റെ ഭാരമിറക്കി വെച്ച് ഒരിത്തിരി നേരം .. അവരോട് എല്ലാം തുറന്നു പറഞ്ഞ്...............കലുഷിതമായ മനസ്സില്‍ ഒരിത്തിരി ആശ്വാസത്തിന്റെ വെളിച്ചം പടര്‍ത്തി..............
മനസ്സിന്റെ കോണില്‍ എവിടെയോ കിടന്നു നീറാനായ്‌ ആ ഓര്‍മകളെ ബാക്കിയാക്കി ... സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോഴും............

....................ബാക്കിയാക്കി വെച്ച് പോയ ആ നഷ്ടസ്വപ്നങ്ങളെ.............  അറിയില്ല എന്തിവിടെ നിങ്ങളെ പറ്റി എഴുതണമെന്ന്......................................

Thursday 1 August 2013

സൌഹൃദത്തിന്റെ താളുകളില്‍ എഴുതി ചേര്‍ക്കാന്‍ വീണ്ടുമൊരു ദിനം കൂടി....