Sunday 9 December 2012

നിനക്കായി part 2

ഇന്ന് ഞാന്‍ തിരിച്ചറിവിന്റെ പാതയിലാണ്... എങ്കിലും
കഴിഞ്ഞു പോയ കാലത്തിന്റെ ഓര്‍മകളില്‍ ഹൃദയം നോവിക്കപെടുമ്പോള്‍.
ഇനി ഒരിക്കലും എനിക്കാസൌഭാഗ്യം അനുഭവികനവകാശമില്ലെന്നറിഞ്ഞിട്ടും...
..ഞാന്‍ ... അറിയാതെ അറിയാതെ.. മോഹിച്ചു പോവുകയാണ്...
എന്റെ ഹൃദയത്തില്‍ അടിത്തട്ടില്‍  ഞാന്‍ കാത്തുവെച്ച ആ സ്വപ്നത്തിന്‍ പാതി  പകുത്തു നല്‍ക്കാന്‍... ...

Wednesday 19 September 2012

നിനക്കായ് ........

കിനാവിന്‍റെ തൂവലില്‍ പ്രണയത്തിന്നൊരയിരം വര്‍ണ്ണങ്ങള്‍ത്തൂവി-
നീയെന്നില്‍ നിന്നകന്നപ്പോള്‍......
ഞാന്‍ പോലുമറിയാതെ എന്‍റെ മനസ്സ് വിതുമ്പുകയായിരുന്നു
നിനക്കായ് നിനക്കായ് മാത്രം...


Thursday 13 September 2012

കാത്തിരിപ്പ്‌

വയ്യ ഇനിയും മനസ്സിനെ വെറുതെ നോവിക്കാന്‍ .....................   ഒരുപാടു ഇരുന്നു ആലോചിച്ചു. ശരിയും തെറ്റും ജീവിതത്തിന്‍റെ തുലാസില്‍ വെച്ച് അളന്നപ്പോഴും  ശരിയായ ഉത്തരത്തിനു വേണ്ടി പരതുകയായിരുന്നു.. ആര്‍ക്കോ വേണ്ടി മുന്‍പില്‍ തുറന്നു കിട്ടിയ ആ മധു ചഷകം തട്ടി തെറിപ്പിച്ചപ്പോള്‍ (ഒരിത്തിരി നോവോടെ) .. അറിഞ്ഞിരുന്നില്ല ഇത്ര മാത്രം സ്നേഹം എന്റെ മനസ്സില്‍ നിനക്കായ് കാത്തു വെച്ചിരുന്നെന്നു.. ആ ഹൃദയത്തിലെ വേദന എനിക്കറിയമായിരുന്നിട്ടും നിസ്സഹായതയുടെ മൂടുപടം കൊണ്ട് ഞാന്‍ എന്നെ തന്നെ ഇരുട്ടിലാക്കി.. ഇന്നോ.. എന്തിനു വേണ്ടിയാണു ഞാന്‍ അങ്ങിനെ ചെയ്തത്... അന്ന് ഞാന്‍ നിരത്തിയ ആ ന്യായീകരണങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍................  ......................................................ഒരു വിഡ്ഢിയുടെ വിഡ്ഢിത്തമെന്നെ അതിനെ വിളിക്കാനാവു... എന്തിനേറെ ...........................


വീണ്ടും ഒരു അവസരം കൂടി എനിക്കായ് തുറക്കുമോ..കാത്തിരിക്കാം... ആ നല്ല നാളിനായ് .. ഒരിക്കലും ഉണ്ടാവിലെന്നറിയാമെങ്കിലും..........

Saturday 19 May 2012


ഈ മഴത്തുള്ളി......ഇന്നേക്ക് .....ജീവിതപാതയിലെ ഒരു വര്‍ഷം കൂടി പിന്നിട്ടിരിക്കുകയാണ്....

Sunday 25 March 2012

ആദ്യ പ്രണയം

പ്രണയം ഒരു അനുഭൂതിയാണ്........ അതിലെ ആനന്ദം നുകരാന്‍ ഓരോ മനസ്സും വെമ്പല്‍ കൊള്ളുന്നുണ്ട്.. എന്നാല്‍ മറി കടക്കാന്‍ കഴിയാത്ത ചില കെട്ടുപാടുകള്‍  മാര്‍ഗതടസ്സം സൃഷ്ടിക്കുമ്പോള്‍ വേണ്ടാന്ന് വെയ്ക്കപ്പെടുന്ന ആ ബന്ധങ്ങള്‍..... നനുത്ത സുഖമുള്ള നോവായി പിന്നീട് ഓര്‍മകളില്‍ നിറയുമ്പോള്‍ .. പലരും ചിന്തിക്കാറുണ്ട്.. അന്നെനിക്ക് ഒരിത്തിരി മനധൈര്യം ഉണ്ടായിരുന്നെങ്കില്‍ അവളോട്/ അവനോട് ഞാന്‍ തുറന്നു പറഞ്ഞേനെ.. എന്‍റെ മനസ്സ് അവന്‍/ അവള്‍........ ക്കായി വിതുമ്പുകയായിരുന്നു എന്ന്... എന്നാല്‍ ഈ വൈകിയ വേളയില്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ ശരിക്കും മനസ്സൊന്നു തുടി കൊട്ടാറില്ലേ.. അവരെ കുറിച്ച് ഒന്നറിയാന്‍ വീണ്ടും ആഗ്രഹം തോന്നാറില്ലേ ....
ചിലപ്പോള്‍ തോന്നാറുണ്ട്...ആരോ പറഞ്ഞ പോലെ.......
 ... ..അതെല്ലാം.. ഒരു infactuation മാത്രം ആയിരുന്നെന്ന് ...... അങ്ങിനെ വിളിക്കാനാണ് ഇപ്പോള്‍ ഇഷ്ടം.. എന്നാലും ആദ്യ പ്രണയം തോന്നിയ ആ വ്യക്തിയോട്... infactuationil അപ്പുറം... തോന്നിയ ആ വികാരം...അതിനെ എന്ത് വിളിക്കും.. പ്രതികൂല സാഹചര്യം നിമിത്തം അടുക്കനാവാതെ പോയ ആ പ്രണയത്തിന്റെ സാക്ഷ്യപത്രം എന്നും.. എന്നെന്നും...മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ ജീവന്റെ തുടിപ്പ്  ഉള്ള കാലമത്രയും ഉണ്ടാവും... നിറം മങ്ങാത്ത ഒരോര്‍മ്മതന്‍ ഏടായി.........